തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് പഞ്ചായത്തു മുതൽ പാർലമെന്റുവരെ സംവരണം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ. പുരോഗമനപരമായ നിയമനിർമാണങ്ങൾക്കു തുടക്കമിട്ട കേരളം ഇതിനു മുൻകൈയെടുക്കണമെന്നും നാലാഞ്ചിറ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി എന്നത് സാമൂഹിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരിയർ സർവീസ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സജി ജോർജ്, എംപ്ലോയ്‌മെന്റ് വകുപ്പ് ജോയന്റ് ഡയറക്ടർ എം.എ.ഫ്രാൻസിസ്, പി.ലൈജു, വി.ജി.നികേഷ് എന്നിവർ സംസാരിച്ചു.