തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ(കെ.പി.ഒ.എ.) സംസ്ഥാന പ്രസിഡന്റായി ആർ.പ്രശാന്തിനെയും ജനറൽ സെക്രട്ടറിയായി സി.ആർ.ബിജുവിനെയും വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരം സിറ്റിയിലെ ഇൻസ്പെക്ടറാണ് പ്രശാന്ത്. കൊച്ചി സിറ്റി പോലീസിൽ സബ് ഇൻസ്പെക്ടറാണ് ബിജു. ഇടുക്കിയിലെ സബ് ഇൻസ്പെക്ടർ കെ.എസ്.ഔസേപ്പാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: പ്രേംജി കെ.നായർ(കോട്ടയം), ടി.ബാബു(കെ.എ.പി. നാലാം ബറ്റാലിയൻ), സി.പി.പ്രദീപ് കുമാർ(മലപ്പുറം)-വൈസ് പ്രസിഡന്റുമാർ, വി.ചന്ദ്രശേഖരൻ(തിരുവനന്തപുരം), പി.പി.മഹേഷ്(കാസർകോട്), പി.രമേശൻ(കണ്ണൂർ റൂറൽ)-ജോയിന്റ് സെക്രട്ടറിമാർ. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായി 30 പേരെയും ഐകകണ്ഠേന തിരഞ്ഞെടുത്തു. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നേരിട്ട് സബ് ഇൻസ്പെക്ടർമാരായി നിയമനം ലഭിച്ച രണ്ട് ഉദ്യോഗസ്ഥരെയും പ്രത്യേകമായി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി.