തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ സി.പി.എം. നേതാക്കൾക്ക് മുംബൈ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഗുഡ്‌വിൻ നിക്ഷേപത്തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എൻ.ഐ.എ.യും അന്വേഷിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മിന്റെ പ്രധാന ധനസ്രോതസ്സുകളിലൊന്ന് കള്ളക്കടത്തും സ്വർണക്കടത്തുമാണെന്നത് നാണക്കേടാണ്.

ഗുഡ്‌വിൻ സ്വർണക്കടയുടെ ഉടമകളായ രണ്ടുമലയാളികളും സി.പി.എം. നേതാക്കളുമായി വർഷങ്ങളായി അടുത്തബന്ധമുണ്ട്. ഏറ്റവുംകൂടുതൽ മലയാളികളെ വഞ്ചിച്ച സ്ഥാപനമാണ് ഗുഡ്‌വിൻ നിക്ഷേപക്കമ്പനി. കേരള സർക്കാർ ഇവരുടെ പേരിൽ കേസെടുക്കാതിരുന്നത് അവരുമായുള്ള അടുപ്പംകൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.