കോട്ടയം: സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംവരണം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കണമെന്ന് മലയാള ബ്രാഹ്മണ സമാജം സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പത്തുശതമാനം സംവരണം ലഭ്യമാക്കണമെന്നും സമാജം കേന്ദ്ര പ്രസിഡന്റ് ടി.വി.നാരായണശർമ, ജനറൽ സെക്രട്ടറി ദേവൻ ഇളയത് എന്നിവർ ആവശ്യപ്പെട്ടു.