തിരുവനന്തപുരം: ചരക്ക്-സേവന നികുതിയിൽ (ജി.എസ്.ടി.) ഓഗസ്റ്റിലെ കേരളത്തിന്റെ വരുമാനം 1612 കോടിരൂപ. കോവിഡ് വ്യാപനത്തിന്റെ ഒന്നാംതരംഗത്തിൽ ലോക്ഡൗണിലായിരുന്ന കഴിഞ്ഞ ഓഗസ്റ്റിലേതിനെക്കാൾ 31 ശതമാനമാണ് വർധന.

ഇക്കാലയളവിൽ രാജ്യത്തെ വർധന 30 ശതമാനമാണ്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതനുസരിച്ച് വരുമാനം വർധിക്കുന്നത് സർക്കാരിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, കഴിഞ്ഞമാസത്തെക്കാൾ നേരിയ കുറവുണ്ട് നികുതി വരുമാനത്തിൽ. ജൂലായിൽ 1675 കോടി കിട്ടി. ഏപ്രിലിലാണ് മികച്ച വരുമാനം ലഭിച്ചത്- 2285.84 കോടി.