കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽനിന്നു സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജ് സുകുമാരനും പിന്മാറി. നിർമാതാക്കളുമായുള്ള ഭിന്നതയെത്തുടർന്നാണിത്.

സിനിമ പ്രഖ്യാപിച്ച് ഒന്നര വർഷത്തിനു ശേഷമാണിത്. സിക്കന്ദർ, മൊയ്തീൻ എന്നിവർ നേതൃത്വംനൽകുന്ന കോംപസ് മൂവീസും ആഷിഖ് അബുവിന്റെ ഒ.പി.എം. സിനിമാസുമായിരുന്നു നിർമാണം. മലബാർ കലാപത്തിന്റെ നൂറാംവാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നത്.

സിനിമയുടെ പ്രഖ്യാപനത്തിനു പിന്നാലെ പൃഥ്വിരാജിനും ആഷിഖ് അബുവിനുംനേരെ വ്യാപകമായി സൈബർ ആക്രമണം നടന്നിരുന്നു.