കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ കോഴിക്കോട് പെരുമണ്ണയിലെ പി. ഫൈസലിനെ (36) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്തു. കാഞ്ഞങ്ങാട്ടെ ഒരു പഴക്കടയിലെ സെയിൽസ്‌മാനാണ് ഫൈസൽ. കടയിലെത്തിയ 38-കാരിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

തെറ്റായ മേൽവിലാസമാണ് തനിക്ക്‌ നൽകിയതെന്നും ഇയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്ന്‌ വ്യക്തമായതായും പരാതിക്കാരി പോലീസിന്‌ മൊഴിനൽകി. ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്.