കോട്ടയം: കോവിഡ് കാലത്ത് സർക്കാർ റേഷൻകടകളിലൂടെ വിതരണംചെയ്ത ഭക്ഷ്യകിറ്റിന്റെ 10 മാസത്തെ കമ്മിഷൻ കുടിശ്ശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ഹൈക്കോടതിയിൽ ഹർജി നൽകി. 2020 ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലെ കിറ്റുകൾക്കുമാത്രമാണ് ഇതുവരെ കമ്മിഷൻ നൽകിയിട്ടുള്ളതെന്ന് ഹർജിയിൽ പറയുന്നു.