കൊച്ചി: നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവരുടെ ജാമ്യഹർജികൾ വിശദ വാദത്തിന് 15-നു പരിഗണിക്കാൻ മാറ്റി.

കെ.ടി. റമീസ്, റബിൻസ് ഹമീദ്, എ.എം. ജലാൽ, പി. മുഹമ്മദ് ഷാഫി തുടങ്ങിയവരുടെ ജാമ്യഹർജികളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവന്നത്. ഒരുവർഷത്തിലേറെയായി പ്രതികൾ ജയിലിലാണെന്നതു ചൂണ്ടിക്കാട്ടിയാണ് ഹർജികൾ.