മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ. തിരഞ്ഞെടുപ്പ് ഫലം വരുന്ന ഞായറാഴ്ച ആഹ്ലാദപ്രകടനങ്ങളോ മറ്റു ഒത്തുചേരലുകളോ നടത്തരുത്. വാരാന്ത്യ ലോക്ഡൗൺ, നിരോധനാജ്ഞ തുടങ്ങിയ നിയന്ത്രണങ്ങളുമായി സഹകരിക്കണം.

ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും നന്ദിയുമെല്ലാം സാമൂഹികമാധ്യമങ്ങൾ വഴിയോ മാറ്റു വാർത്താവിനിമയങ്ങൾ വഴിയോ പ്രകടിപ്പിക്കണം. സൈബർ ഇടങ്ങളിലും സൂക്ഷ്മത പാലിക്കണമെന്ന്‌ തങ്ങൾ പറഞ്ഞു.