കൊല്ലം : ഫിഷറീസ് വകുപ്പിന്റെ സംസ്ഥാന മത്സ്യകർഷക സംഗമം കൊല്ലത്തു നടന്നു. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ഫിഷറീസ് ഡയറക്ടർ സി.എ.ലത അധ്യക്ഷയായിരുന്നു.

കേരള ഫിഷറീസ് സമുദ്ര പഠനശാലാ വൈസ് ചാൻസലർ ഡോ. കെ.റിജി ജോൺ മുഖ്യാതിഥിയായിരുന്നു. അഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് സംസാരിച്ചു.