2020-21 അദ്ധ്യയന വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്‌സുകളിൽ മോപ്പ്‌ അപ്പ്‌ അലോട്ട്‌മെന്റിനുശേഷം വന്ന ഒഴിവുകൾ അതത്‌ കോളേജുകൾ നികത്തും. യോഗ്യരായ വിദ്യാർഥികളുടെ കോളേജ്‌ തിരിച്ചുള്ള പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ 10ന്‌ വൈകീട്ട്‌ 3നകം അതത്‌ കോളേജുമായി ബന്ധപ്പെടാം.