തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വർധനവിനെതിരേ മാർച്ച് രണ്ടിന് നടക്കുന്ന വാഹനപണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമികപിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. എന്നാൽ വ്യാപാരസ്ഥാപനങ്ങൾ സാധാരണപോലെ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് പ്രസ്താവനയിൽ അറിയിച്ചു.