പയ്യന്നൂർ: ബിവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്‌ കണ്ണൂർ, കാസർകോട് സംയുക്ത ജില്ലാ കൺവെൻഷൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.യിൽ സർക്കാർ തീരുമാനിച്ച് നടപ്പാക്കിയ സ്റ്റാഫ് പാറ്റേൺ ഉത്തരവിൽ അപാകം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിന്റോ കണ്ണൂർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, എം.സി.സജീവൻ, എ.വി.പ്രസാദ്, വി.സി.നാരായണൻ, ഒ.കെ.സുധാകരൻ, കെ.കെ.ഫൽഗുനൻ, എ.കെ.ഉണ്ണികൃഷ്ണൻ, എൻ.ചിത്രജൻ, ടി.കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.