കണ്ണൂർ: ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്നും അദ്ദേഹത്തെക്കുറിച്ച്‌ ഒരുചുക്കും അറിയാത്തവരാണ്‌ ഇപ്പോൾ ഓരോന്നു വിളിച്ചുപറയുന്നതെന്നും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ പറഞ്ഞു.

ശ്രീ എം മധ്യസ്ഥനായി പിണറായി വിജയൻ, ആർ.എസ്‌.എസ്‌. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ഒരു പുസ്തകത്തിലെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

വർഗീയപ്രസ്ഥാനമാണ്‌ ജമാ അത്തെ ഇസ്‌ലാമി. അവർ മതനിരപേക്ഷവാദിയായ ശ്രീ എമ്മിനെ പലതും പറയും. ഒരുകാലഘട്ടത്തിലും എം ഇടനില നിന്നിട്ടില്ല. ഹോട്ടലിൽ ചർച്ച നടത്തിയെന്ന്‌ പറയുന്നവർ ഏത്‌ ഹോട്ടലിലാണ്‌ ചർച്ചനടത്തിയതെന്ന്‌ പറയട്ടെ -ഗോവിന്ദൻ പറഞ്ഞു. ശ്രീ എമ്മിന്റെ യോഗാകേന്ദ്രത്തിന്‌ നാലേക്കർ നൽകിയതിനെക്കുറിച്ച‌് ചോദിക്കവെ അദ്ദേഹത്തിന്റെ യോഗ ട്രസ്റ്റുമായി നല്ല ബന്ധമാണുള്ളതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.