പരിയാരം: സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിലെ നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് ഉത്തരവ്. സ്‌കൂളിൽ അധ്യാപക തസ്തികകളിൽ പി.എസ്.സി. മുഖേന നിയമനം നടത്താനും നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് നിലവിലെ അധ്യാപകരെ പിരിച്ചുവിടണമെന്നുമാണ് ഉത്തരവിലുള്ളത്. .

ഒന്നരവർഷത്തിലേറെയായി ശമ്പളം മുടങ്ങിയിരുന്ന ജീവനക്കാർ സ്കൂൾ സർക്കാർ ഏറ്റെടുത്തതിനൊപ്പം ഇവരേയും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. യോഗ്യതകളുൾപ്പെടെയുള്ളവ പരിശോധിച്ച് പുനർനിയമനം നടത്തുമെന്ന ജീവനക്കാരുടെ പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയായത്.

സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന 19 ജീവനക്കാർക്ക് ദിവസവേതനം ലഭിക്കും. കെ.ഇ.ആറിൽ ഉൾപ്പെടാത്ത തസ്തികകളിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരെ സ്‌പെഷ്യൽ കേസായി പരിഗണിച്ച് അവർക്കും വേതനം അനുവദിക്കും.