കണ്ണൂർ : വിവിധ മേഖലകളിൽ പ്രഗല്‌ഭരും പ്രശസ്തരുമായ വനിതകളെ ആദരിക്കാനായി ‘ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്‌നെസ് ട്രസ്റ്റ്’ ഏർപ്പെടുത്തിയ ’കൃഷ്ണ ജ്വൽസ് സ്ത്രീശക്തി പുരസ്കാര’ത്തിന്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. സ്വാമിനി കപർദിനി അംബ (ആത്മീയം), ഡോ. ജ്യോത്സ്‌ന ബെൻ ജി. (വിദ്യാഭ്യാസം), ഡോ. ടി.പി. നഫീസ ബേബി (വിദ്യാഭ്യാസം), ശ്രീല സുനിൽ (സംഗീതം), പി.കെ. സൂര്യ (വിനോദം) എന്നിവരാണ് പുരസ്കാര ജേതാക്കൾ. മാർച്ച് എട്ടിന് ലോകവനിതാദിനത്തിൽ പുരസ്കാരം നൽകും. കൃഷ്ണ ജ്വൽസിൽ വൈകീട്ട് 4.30-ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പുരസ്കാരം സമ്മാനിക്കും. വിശിഷ്ടാതിഥികളായി ബ്രഹ്മകുമാരി മീനാക്ഷി സിസ്റ്റർ, കെ. സുജിത് ബാബു (ചീഫ് മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ) തുടങ്ങിയവർ പങ്കെടുക്കും.