തളങ്കര: ഗർഭിണിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്‌സിൽ പരേതനായ അഹ്‌മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകൾ ഫമീദ (28)യാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ തളങ്കരയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ സ്വദേശി റസൂലാണ് ഭർത്താവ്. ഒരുവർഷം മുൻപ്‌ വിവാഹിതയായ ഫമീദ എട്ടുമാസം ഗർഭിണിയായിരുന്നു.

ഭർത്താവിൽനിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ട് വീടുവിട്ടിറങ്ങിയ ഫമീദയെ ബന്ധുക്കൾ അന്വേഷിെച്ചങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. അതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങൾ: ഫരീദ, ഫസലു, ഫൈസൽ.