കണ്ണൂർ: അർധസൈനിക വിമുക്തഭടന്മാർ അവരുടെ സർവീസ് വിവരങ്ങളും പൂർണ മേൽവിലാസവും ഡിസംബർ 10-ന് മുൻപ് നൽകണമെന്ന് ഓൾ ഇന്ത്യ സെൻട്രൽ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നുള്ളവരാണ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിവരങ്ങൾ എത്തിക്കേണ്ടത്. സി.ആർ.പി.എഫ്., ബി.എസ്.എഫ്., സി.ഐ.എസ്.എഫ്., ഐ.ടി.ബി.ടി., എസ്.എസ്.ബി., അസം റൈഫിൾസ് എന്നീ വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരാണ് ഡേറ്റാ ഫോം പൂരിപ്പിച്ച് പുതിയതെരുവിലുള്ള ഓഫീസിൽ വിവരം നൽകേണ്ടത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സമയം. ഫോൺ: 9400563001, 9995023087.