ആലപ്പുഴ: കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകളിൽ ഫോൺ വിളിച്ചാൽ കിട്ടുന്നില്ലെന്ന പരാതി ഇനിയുണ്ടാകരുതെന്നു നിർദേശം.

ഇത്തരം അലംഭാവം ഒരു കാരണത്താലും അനുവദിക്കാൻ കഴിയില്ലെന്നാണ് സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. യൂണിറ്റ് അധികാരികൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഫോൺ തകരാറിലായാൽ കൃത്യമായി പരാതി നൽകണം. പരാതിയെ സംബന്ധിച്ച വിവരങ്ങൾ അന്നുതന്നെ ചീഫ് ഓഫീസിലെ ഓപ്പറേഷണൽ കൺട്രോൾ സെന്ററിലും ദക്ഷിണമേഖല ഓഫീസിലേക്കും ഇ-മെയിൽ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് യൂണിറ്റ് ഓഫീസർമാരായിക്കും ഉത്തരവാദികൾ.

ചില യൂണിറ്റുകളിൽ യാത്രക്കാർ വിളിക്കുമ്പോൾ ഫോൺ എടുക്കുകയോ, കൃത്യമായി മറുപടി പറയുകയോ ചെയ്യുന്നില്ലെന്ന പരാതിയുണ്ട്.