തിരുവനന്തപുരം: പെരിയ കേസിൽ സി.ബി.ഐ. അന്വേഷണത്തെ ചോദ്യംചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളിയത് നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കുത്സിതശ്രമങ്ങൾക്കുള്ള കനത്ത പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ.
ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്കു വിട്ടിട്ടും രേഖകൾ സി.ബി.ഐ.യ്ക്കു കൈമാറേണ്ടെന്ന നിലപാടിലേക്ക് പോലീസിനെയെത്തിച്ച സംസ്ഥാന സർക്കാർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.