തിരുവനന്തപുരം: ബാർ കോഴക്കേസിലെ രഹസ്യമൊഴിയിൽ വിവരങ്ങൾ മറച്ചുവച്ചതിന് ബാറുടമ ബിജു രമേശിനെതിരേ കേസെടുക്കണമെന്ന ഹർജി കോടതി മടക്കി.
2015 മേയ് 30-നാണ് ബിജു രമേശ് ബാർ കോഴയുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. ഇത് വിജിലൻസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്‌ട്രേറ്റ് എ.അനീസ ഹർജി മടക്കിയത്.
ബിജു രമേശ് നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചെന്നായിരുന്നു ഹർജിക്കാരനായ അഭിഭാഷകന്റെ പരാതി. തെളിവു നശിപ്പിച്ചതിനും കോടതിയിൽ വ്യാജ മൊഴി നൽകിയതിനും ബിജു രമേശിനെതിരേ കേസ് എടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.