കരിപ്പൂർ: അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളത്തിന്‌ രാജ്യത്ത്‌ നാലാംസ്ഥാനം. ​ കോഴിക്കോട്  ഏഴാമതും തിരുവനന്തപുരം എട്ടാമതുമാണ്‌.

എയർ ട്രാഫിക് കൺട്രോൾ വിഭാഗം പുറത്തിറക്കിയ, െസപ്റ്റംബർ 30-ന് അവസാനിച്ച അർധവാർഷിക കണക്കനുസരിച്ചാണിത്‌.
 ഒന്നാം സ്ഥാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്‌. (81,23,020 യാത്രക്കാർ).

 കൊച്ചി  - 26,88,266.
 കോഴിക്കോട് - 13,45,024.
 തിരുവനന്തപുരം - 12,38,025.

 ആദ്യ പന്ത്രണ്ടിൽ എട്ടും തെക്കെ ഇന്ത്യയിൽ. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്കു പുറമെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മംഗലാപുരം, തിരുച്ചിറപ്പള്ളി.
 ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോടിന്  റെക്കോഡ്- 2,57,690 പേർ(ഈ അർധവർഷം).
 2016-17-ൽ ഇതേ കാലയളവിൽ-  മൊത്തം യാത്രക്കാർ 13,00,345. ഈ വർഷം അത് 16,02,714.
 2016-17 സാമ്പത്തിക വർഷത്തിൽ 26,21,886 പേർ. ഈ വർഷം അത് 30 ലക്ഷത്തിനു മുകളിലായിരിക്കുമെന്നാണ് കരുതുന്നതെന്ന് കോഴിക്കോട്‌ വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ.