:റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളിൽ റബ്ബർബോർഡിന്റെ പരിശീലനവിഭാഗമായ നാഷണൽ ഇസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ഓൺലൈൻ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 24, 25  തീയതികളിൽ രാവിലെ പത്തു മുതൽ  ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിശീലനം. വിവരങ്ങൾക്ക്: 04812353127, 7994650941 (വാട്‌സാപ്പ്) 
റബ്ബറുത്പന്ന നിർമാണത്തിൽ 

പരിശീലനം
:റബ്ബർപാലിൽനിന്നുള്ള ഉത്പന്നനിർമാണത്തിൽ റബ്ബർബോർഡ് മൂന്ന്‌ ദിവസത്തെ ഓൺലൈൻ പരിശീലനം നൽകുന്നു. നിർമാണമേഖലയിലെ  സാധ്യതകൾ, ലാറ്റക്സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) പദ്ധതികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഓഗസ്റ്റ് 25 മുതൽ 27 വരെ (10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ) നടത്തും. വിവരങ്ങൾക്ക്: 0481 2353127