ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ച ത്രിപുരയിലെത്തും. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വ്യാപകമായി ആക്രമണങ്ങള്‍ക്കിരയാകുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകാനാണ് സന്ദര്‍ശനം.
ബി.ജെ.പി. മന്ത്രിസഭ അധികാരമേല്‍ക്കുന്ന ദിവസം തന്നെയാണ് യെച്ചൂരി സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത്. സംഘര്‍ഷപ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. രണ്ടുദിവസം ത്രിപുരയില്‍ തങ്ങാനാണ് തീരുമാനമെങ്കിലും വേണ്ടിവന്നാല്‍ കുറച്ചുദിവസം കൂടി തങ്ങുമെന്നു സി.പി.എം. നേതാക്കള്‍ പറഞ്ഞു.
ത്രിപുരയില്‍ 134 പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടെന്നും 208 എണ്ണം പിടിച്ചെടുത്തെന്നും സി.പി.എം. കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നു. 1539 വീടുകള്‍ ആക്രമിച്ചു. 514 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. 196 വീടുകള്‍ക്കു തീവെച്ചു. തിങ്കളാഴ്ച തുടങ്ങിയ അക്രമം ഇനിയും അവസാനിച്ചിട്ടില്ല.
ബംഗാളില്‍ മൂന്നര പതിറ്റാണ്ടുനീണ്ട ഇടതുഭരണം 2011-ല്‍ തകര്‍ന്നപ്പോഴും വ്യാപകമായി അക്രമം നടന്നിരുന്നു. അന്ന് പ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായപ്പോള്‍ കേന്ദ്രനേതാക്കളാരും എത്താതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.