പട്‌ന: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചരക്ക്-സേവന നികുതി തീരുമാനിച്ചത് മനസര്‍പ്പിച്ചല്ലെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സിന്‍ഹ പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു സിന്‍ഹ.

നോട്ട് നിരോധനത്തെയും നികുതിയെയും കുറിച്ച് നുണപ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
 
ഇപ്പോഴത്തെ ജി.എസ്.ടി. നികുതിഘടനയ്ക്ക് കുഴപ്പമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഓരോ ദിവസവും ഭേദഗതി വരുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.