ന്യൂഡൽഹി : വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകനേതാക്കളുടെ അഭിനന്ദനപ്രവാഹം തുടരുന്നു. ടെലിഫോണിലൂടെയും കത്തുകളിലൂടെയുമാണ് സന്ദേശങ്ങൾ.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൂടാതെ മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്, നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ് നേപ്പാൾ എന്നിവരാണ് ഞായറാഴ്ച മോദിയുമായി ഫോണിൽ സംസാരിച്ചത്.

ഭീകരവാദം നേരിടാൻ ഇന്ത്യയും മാലദ്വീപും തമ്മിൽ യോജിച്ചുള്ള പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് മുൻ പ്രസിഡന്റ് നഷീദ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യ ലോകശക്തിയുടെ മുൻനിരയിലേക്ക് വളരുന്നത്‌ മേഖലയെ ശക്തിപ്പെടുത്തുമെന്ന് നേപ്പാൾ പ്രധാനമന്ത്രി മാധവ് നേപ്പാൾ പറഞ്ഞു.

Content Highlights: world leaders congratulate modi