ജയ്‌പുർ: രാജസ്ഥാനിലെ രംഥംബോർ ദേശീയോദ്യാനത്തിൽ സ്ത്രീയെ കടുവ കടിച്ചുകൊന്നു. കുന്ദേര റേഞ്ചിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 40-കാരിയായ മുന്നിദേവിയാണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ മൂന്നിടങ്ങളിൽ ഇവരുടെ ശരീരഭാഗങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

മരിച്ച സ്ത്രീയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആറുമണിക്കൂറോളം അധികൃതരെ നാട്ടുകാർ സ്ഥലത്തേക്ക് കടത്തിവിട്ടില്ല. ഒടുവിൽ നാലുലക്ഷം നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.

Content Highlights: Women Mauled to Death by tiger