ന്യൂഡൽഹി: ജൂലായ് അവസാനത്തോടെ ഇന്ത്യയിൽ 51.6 കോടി ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.

ഇതുവരെ 18 കോടി ഡോസ് നൽകി. ആവശ്യം കണക്കിലെടുത്ത് വാക്സിൻ ഉത്പാദനം വർധിപ്പിക്കുകയാണെന്ന് ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രിമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

വാക്സിൻ തുല്യമായി വീതിച്ച് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വേഗത്തിൽ അയയ്ക്കുന്ന നടപടി പുരോഗമിക്കുകയാണ്. സ്പുട്നിക്‌ വാക്സിന് അംഗീകാരം നൽകിക്കഴിഞ്ഞു.

സൈഡസ് കാഡിലയുടെ പുതിയ വാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-നോവാവാക്സ് വാക്സിൻ, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന വാക്സിൻ, ജെനോവ വാക്സിൻ തുടങ്ങിയവയും നൽകി ത്തുടങ്ങിയാൽ ഓഗസ്റ്റ്-ഡിസംബർ മാസത്തോടെ 216 കോടി ഡോസിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: will give 51.6 crore dose vaccine by july end- harsh vardhan