ന്യൂഡൽഹി: രാജ്യത്തെ പുത്തൻ ഐ.ടി. ചട്ടപ്രകാരം ഇന്ത്യക്കാരനായ ഇടക്കാല പരാതിപരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. അതുവരെ പരാതികൾ മറ്റുദ്യോഗസ്ഥർ പരിഗണിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താവ് നൽകിയ കേസിൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ട്വിറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

“സ്ഥാനത്ത് നേരത്തേ നിയമിച്ചിരുന്ന ഉദ്യോഗസ്ഥൻ ധർമേന്ദ്ര ചതുർ ജൂൺ 21-ന് സ്ഥാനമൊഴിഞ്ഞു. പകരക്കാരനെ നിയമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്.” കമ്പനി വ്യക്തമാക്കി.

ട്വിറ്ററിന്റെ ആഗോള നിയമ-നയ ഡയറക്ടർ ജെറെമി കെസ്സലിനെ ഇന്ത്യയിലെ പരാതിപരിഹാര ഉദ്യോഗസ്ഥനായി അടുത്തിടെ നിയമിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാരനെയാണ് ഈ സ്ഥാനത്തു നിയമിക്കേണ്ടതെന്നാണ് പുത്തൻ ഐ.ടി. ചട്ടം അനുശാസിക്കുന്നത്.

content highlights: will appoint indian grievance officer soon- twitter