ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖരുടെ വാട്സാപ്പ് വിവരങ്ങൾ ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനി എൻ.എസ്.ഒ. ചോർത്തിയ സംഭവത്തിൽ എൻ.ഐ.എ. (ദേശീയ അന്വേഷണ ഏജൻസി) അന്വേഷണം ആവശ്യപ്പെട്ട് ആർ.എസ്.എസ്. മുൻ താത്ത്വികാചാര്യൻ കെ.എൻ. ഗോവിന്ദാചാര്യ സുപ്രീംകോടതിയെ സമീപിച്ചു.
എൻ.എസ്.ഒ. ഗ്രൂപ്പിനും വാട്സാപ്പ് ഉടമകളായ ഫെയ്സ്ബുക്കിനുമെതിരേ നടപടിവേണമെന്നാണ് ഹർജിയിലെ ആവശ്യം. കോടതിക്കുമുൻപാകെ നേരത്തേ തെറ്റായ വിവരം നൽകിയതിന് വാട്സാപ്പ് കുറ്റക്കാരാണെന്ന് ഹർജിയിൽ ആരോപിച്ചു. ’എൻഡ് ടു എൻഡ് എൻക്രിപ്ഷൻ’ നയം കാരണം വാട്സാപ്പ് സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. നയതന്ത്രജ്ഞരും രാഷ്ട്രീയവിമതരും മാധ്യമപ്രവർത്തകരുമുൾപ്പെടെ 20 രാജ്യങ്ങളിലെ 1400 പേരുടെ വാട്സാപ്പ് വിവരങ്ങൾ ചോർത്തിയെന്നാണ് കമ്പനി അറിയിച്ചത്. യു.എസിലെ സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫെയ്സ്ബുക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.
Content Highlights: Whatsapp leakage