ന്യൂഡൽഹി: പശ്ചിമബംഗാളിൽ എട്ടുഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരേ സുപ്രീംകോടതിയിൽ ഹർജി. ഇത് തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് അഡ്വ. എം.എൽ. ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നും ആവശ്യപ്പെടുന്നു.

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതമുദ്രാവാക്യങ്ങൾ വളിച്ച സംഭവങ്ങളിൽ കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Content Highlights: West Bengal Election