ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രം സുതാര്യമല്ലെന്ന് ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ട് പ്രതിപക്ഷം. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുനടത്താനാകില്ലെന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ വാദം ശരിയല്ലെന്ന് അന്‍ഹദ്, എന്‍.എ.പി.എം, ഡല്‍ഹി സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.
ജനാധിപത്യത്തിലെ സുതാര്യത ഉറപ്പാക്കാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് തിരികെക്കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഈവര്‍ഷം നടക്കുന്ന കര്‍ണാടകതിരഞ്ഞെടുപ്പില്‍ വോട്ടിങ് ചീട്ടുകള്‍ (വി.വി. പാറ്റ്)നൂറുശതമാനവും എണ്ണിയില്ലെങ്കില്‍ തങ്ങള്‍ മത്സരിക്കില്ലെന്ന് ജെ.ഡി.എസ്. നേതാവ് ഡാനിഷ് അലി പ്രഖ്യാപിക്കുകയും ചെയ്തു.
വോട്ടര്‍മാര്‍ക്കും ജനാധിപത്യസംവിധാനത്തിനും ഇടയിലുള്ള വിശ്വാസ്യത കുറയാന്‍ വോട്ടിങ്യന്ത്രം ഇടയാക്കിയെന്ന് മനീഷ് തിവാരി പറഞ്ഞു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നവാദം ശക്തമാവുന്നത്, ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന അപകടകരമായ പ്രവണതയിലേക്ക് രാജ്യത്തെ നയിക്കുന്നതാണെന്നും ഡാനിഷ് അലി കുറ്റപ്പെടുത്തി.
വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നവിധത്തില്‍ വോട്ടിങ് ചീട്ട് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം നീലോല്‍പല്‍ ബസു അഭിപ്രായപ്പെട്ടു. ത്രിപുര തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം തകരാറിലായിടത്തു വോട്ടിങ് ചീട്ട് എണ്ണി വിധി നിര്‍ണയിക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. 3174 ബൂത്തുള്ള ത്രിപുരയില്‍ 519 ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായെന്നും അവിടെ വോട്ടിങ് ചീട്ട് എണ്ണണമെന്നുമാണ് സി.പി.എമ്മിന്റെ ആവശ്യം.
ഇ.സി.ഐ.എല്‍., ബി.ഇ.എല്‍. എന്നീ കമ്പനികളാണ് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മിക്കുന്നതെന്നും അവയ്ക്ക് യന്ത്രങ്ങള്‍ സ്വന്തംനിലയില്‍ പരിരക്ഷിക്കാനും തകരാര്‍ പരിഹരിക്കാനുമുള്ള ശേഷിയില്ലെന്നും എ.എ.പി. നേതാവ് അങ്കിത് ലാല്‍ അഭിപ്രായപ്പെട്ടു. അതിനു പുറംജോലിക്കരാര്‍ നല്‍കുന്നതുവഴി രാഷ്ട്രീയ ഉപജാപത്തിനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഫാസിസത്തിലേക്കു നീങ്ങുമ്പോള്‍ തങ്ങളുടെ വോട്ട് ഉദ്ദേശിച്ചവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാവണമെന്ന് സി.പി.ഐ. നേതാവ് അമര്‍ജിത് കൗറും ആവശ്യപ്പെട്ടു.
ഒരു യന്ത്രവും ക്രമക്കേടു വരുത്താനാവാത്തവിധം സുരക്ഷിതമല്ലെന്ന് ശാസ്ത്രജ്ഞന്‍ ഗോഹര്‍ റാസ പറഞ്ഞു. ജര്‍മനി, നെതര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിങ്ങനെ സാങ്കേതികവിദ്യയില്‍ മുന്നിലുള്ള രാജ്യങ്ങളൊക്കെ വോട്ടിങ് യന്ത്രം നടപ്പാക്കി പിന്നീട് പിന്‍വലിച്ചു. അമേരിക്കപോലും വോട്ടിങ് യന്ത്രത്തെ പൂര്‍ണമായി ആശ്രയിക്കാത്തതും അദ്ദേഹം വിവരിച്ചു.
ജെ.ഡി.യു. വിമതനേതാവ് അലി അന്‍വര്‍, എന്‍.സി.പി. നേതാവ് ഡി.പി. ത്രിപാഠി, ആര്‍.ജെ.ഡി. നേതാവ് നവല്‍ കിഷോര്‍ യാദവ് തുടങ്ങിയവരും സംസാരിച്ചു.