ന്യൂഡൽഹി: മൃതദേഹംസംസ്കരിച്ചാൽ ജീവനു മോക്ഷംലഭിക്കും എന്ന അന്ധവിശ്വാസത്തിൽനിന്ന് ജനം മോചിതരാകണമെന്ന് വി.എച്ച്.പി. ദേശീയവർക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ. ആരോഗ്യ മാധ്യമപ്രവർത്തകരുടെ ദേശീയസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു പശു ചത്താൽ അതിന്റെ തൊലി ഉൾപ്പെടെയുള്ള അവയവങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ, മനുഷ്യന്റേത് പഠനാവശ്യത്തിനോ മറ്റു രോഗികൾക്കോ ഉപകരിക്കപ്പെടുമെന്നറിഞ്ഞിട്ടും ബഹുഭൂരിപക്ഷവും അതിനു തയ്യാറാകുന്നില്ല. മൃതദേഹദാനവും അവയവദാനവും സാമൂഹികസേവനം മാത്രമല്ല ആധ്യാത്മികപ്രവൃത്തി കൂടിയാണെന്ന് ജനം തിരിച്ചറിയണം. ഇതിന് സർക്കാരും രാഷ്ട്രീയകക്ഷികളും മുൻകൈയെടുക്കണം- അലോക് കുമാർ കൂട്ടിച്ചേർത്തു.

content highlights: Alok kumar , VHP on deadbody ritual