ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരേ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ ദേശീയതലത്തിൽ പിന്തുണയ്ക്കുമെന്ന് വി.എച്ച്.പി. നേതൃത്വം.

ഭക്തരുടെ വികാരങ്ങൾകൂടി കണക്കിലെടുത്തായിരിക്കണം തീരുമാനം കൈക്കൊള്ളേണ്ടതെന്ന് വി.എച്ച്.പി. ജോയന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. ക്ഷേത്രങ്ങളുടെ ആചാരങ്ങൾ മാറ്റിമറിക്കരുത്. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാർ നിലപാട് ശരിയല്ല. ദേവസ്വം ബോർഡിന്റെ നിലപാട് ആക്ഷേപകരമാണെന്നും സുരേന്ദ്ര ജയിൻ കുറ്റപ്പെടുത്തി.