ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിശ്വഹിന്ദു പരിഷത് സ്വാഗതം ചെയ്തു.

സബ്‌സിഡിക്കായി ഉപയോഗിച്ചിരുന്ന പണം പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് വി.എച്ച്.പി. അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ കൂട്ടായ ആവശ്യപ്രകാരമാണ് സബ്‌സിഡി പിന്‍വലിച്ചതെന്ന് തൊഗാഡിയ അവകാശപ്പെട്ടു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം, ഗോവധനിരോധനം തുടങ്ങിയ ആവശ്യങ്ങളിലും ഇത്തരം സമീപനം പ്രതീക്ഷിക്കുന്നതായി തൊഗാഡിയ പറഞ്ഞു.