ന്യൂഡല്‍ഹി: അയോധ്യയില്‍ അടുത്തവര്‍ഷംമുതല്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.). രാമജന്മഭൂമി മുന്നേറ്റത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് കടന്നെന്നും വി.എച്ച്.പി. ജോയന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

ലോകത്തിലെ വന്‍ശക്തിയാകാനാണ് രാമജന്മഭൂമി മുന്നേറ്റം ആരംഭിച്ചത്. ഇതിന്റെ വിവിധഘട്ടങ്ങളിലായി 16 കോടി ജനങ്ങളാണ് പങ്കെടുത്തത്. ഈ മുന്നേറ്റം ഒരു നവോത്ഥാനമായിമാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.