ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷിപ്പട്ടികയിൽനിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി.മാർ പ്രധാനമന്ത്രിക്കു നിവേദനം നൽകി. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുതിരുത്തണം. രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ചരിത്രം തിരുത്തരുത്.

കോളനിവിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമയാണ് മലബാർ സമരം. കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്‌ല്യാർ, പുന്നപ്രവയലാർ സമരനായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങിയ സ്വാതന്ത്രസമരപ്പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണം. മതസൗഹാർദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപടണമെന്നും എം.പി. മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, നവാസ് കനി എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.

Content Highlights: Variyan Kunnathu Kunjahammed Haji, Muslim League