വാരാണസി (യു.പി.): തീർഥാടനകേന്ദ്രമായ വാരാണസിയിൽ ക്ഷേത്രങ്ങൾക്ക്‌ കാൽകിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും സസ്യേതര ആഹാരത്തിനും പൂർണനിരോധനമേർപ്പെടുത്തി.

വാരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളിൽ മദ്യത്തിനു നിരോധനമേർപ്പെടുത്താൻ എക്സൈസ് വകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകി.

ക്ഷേത്രങ്ങൾക്കു സമീപം മദ്യ, മാംസാദികൾ പൂർണമായും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ രണ്ടുദിവസം മുൻപു പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.

Content Highlights: Varanasi, UP