ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസി അദ്ദേഹത്തിനൊപ്പം സന്ദര്‍ശിച്ചു.

2014-ല്‍ അധികാരമേറ്റെടുത്തപ്പോള്‍ നരേന്ദ്രമോദി സ്വച്ഛ് ഭാരത് മിഷന്‍ പരിപാടിക്ക് തുടക്കംകുറിച്ച അസി ഘട്ടില്‍ ഇരുവരും എത്തി. തുടര്‍ന്ന് പ്രസിദ്ധമായ ദശാശ്വമേധ ഘട്ട് മക്രോണും മോദിയും സന്ദര്‍ശിച്ചു.

കനത്തസുരക്ഷയിലായിരുന്നു സന്ദര്‍ശനം. ഫ്രാന്‍സിന്റെ സഹകരണത്തോടെ ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നടപ്പാക്കിയ 100 മെഗാവാട്ട് സോളാര്‍ താപ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ഇരുവരുംചേര്‍ന്ന് നിര്‍വഹിച്ച ശേഷമാണ് വാരാണസിയില്‍ എത്തിയത്.