ഫറൂഖാബാദ് (യു.പി.): ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നഗീന ബീഗം എന്ന സ്ത്രീയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചത്.
പോലീസ് ഇവരെ പിന്തിരിപ്പിച്ചു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവ് മുഖ്താരി ബീഗത്തിന്റെയുംപേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടതടക്കമുള്ള കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയത്.
അഞ്ചുവര്‍ഷംമുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ആറുമാസം മുന്‍പായിരുന്നു മുത്തലാഖ് ചൊല്ലിയത്. നേരത്തെ മൂന്നുതവണ പോലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ ആത്മഹത്യശ്രമം.