ന്യൂഡല്‍ഹി: കേരള ഹൗസ് അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായി ഡോ. ഉഷ ടൈറ്റസ് ചുമതലയേറ്റു. 1993 ബാച്ചിലെ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. കേന്ദ്രസര്‍ക്കാറിനു കീഴിലെ ധനകാര്യ വിഭാഗത്തില്‍ ജോ. സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിനിയാണ്.
നിലവിലെ അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍ രച്‌ന ഷാ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോ. സെക്രട്ടറിയായി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് ഉഷ ടൈറ്റസിന്റെ നിയമനം.