ലഖ്നൗ: ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ അറിയിച്ചു. നാനൂറിലേറെ പോലീസുകാർക്കു പരിക്കേറ്റിട്ടുമുണ്ട്. 61 പോലീസുകാർക്ക് പൊള്ളലേറ്റുവെന്നും സമാജ്‌വാദി പാർട്ടി അംഗം രാകേഷ് പ്രതാപ് സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഈ മരണങ്ങളും പരിക്കുകളുമെല്ലാം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കലാപങ്ങളിലും പ്രതിഷേധങ്ങളിലുമായിരുന്നെങ്കിലും ചോദ്യകർത്താവോ മുഖ്യമന്ത്രിയോ അക്കാര്യം പരാമർശിച്ചില്ല. കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു സർക്കാർ നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Content Highlights: UP riots