നോയ്ഡ: ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കൈയേറ്റം ചെയ്തതിനു ഉത്തർപ്രദേശ് പോലീസ് മാപ്പു പറഞ്ഞു.

ശനിയാഴ്ച ഡൽഹി-യു.പി. അതിർത്തിയായ നോയ്ഡയിൽ പ്രിയങ്കയെ പോലീസുകാരൻ കടന്നു പിടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നോയ്ഡ പോലീസ് കമ്മിഷണർ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിനു മുതിർന്ന വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയതായി കമ്മിഷണറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.