നോയ്ഡ: കാൻപുരിൽ എട്ടുപോലീസുകാരെ കൊടുംകുറ്റവാളി സംഘം വെടിവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാഫിയകൾക്കെതിരായ നടപടികൾ ഉത്തർപ്രദേശ് സർക്കാർ കടുപ്പിച്ചു.

ഗ്രേറ്റർ നോയ്ഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘങ്ങളുടെ സ്വത്തു വകകളും ആഡംബര കാറുകളും ഉൾപ്പെടെയുള്ളവ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം കണ്ടുകെട്ടി. ഇവിടുത്തെ മാഫിയസംഘത്തലവന്മാരായ സുന്ദർ ഭാട്ടിയ, അനിൽ ദുജാന എന്നിവരുടെയും കൂട്ടാളികളുടെയും ഏഴുകോടി രൂപ മൂല്യംവരുന്ന വസ്തുവകകളാണ് കമ്മിഷണർ അലോക് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ഗുണ്ടാ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് നടപടി.

Content Highlights: UP Mafia