മുസഫർനഗർ: സർക്കാർ പെൻഷൻകാരിയായ ഭാര്യ ഭർത്താവിന് 1000 രൂപ ചെലവിനുകൊടുക്കാൻ യു.പി. കുടുംബക്കോടതി ഉത്തരവിട്ടു. ഇവർ തമ്മിൽ വർഷങ്ങളായി വേർപിരിഞ്ഞുതാമസിക്കുകയാണ്.

2013-ലാണ് ഹിന്ദു വിവാഹ നിയമപ്രകാരം ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹർജി പരിഗണിച്ച കുടുംബക്കോടതി സർക്കാർ സർവീസിൽനിന്ന് വിരമിച്ച് മാസം 12,000 രൂപ പെൻഷൻ വാങ്ങുന്ന ഭാര്യ 1000 രൂപവീതം ഭർത്താവിനുനൽകാൻ ഉത്തരവിടുകയായിരുന്നു.

Content Highlights:UP family court orders wife to pay Rs 1,000 monthly maintenance allowance to husband