*പ്രത്യേകിച്ച് ഗുണകരമായ ആനുകൂല്യങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ല.
*തൊഴിൽനിയമങ്ങളെല്ലാം ഏകീകരിച്ച് സമഗ്രമായ നാലു തൊഴിൽനിയമങ്ങൾ കൊണ്ടുവരാനുള്ള വിവാദതീരുമാനം ബജറ്റ് പ്രസംഗത്തിൽ ആവർത്തിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെത്തുടർന്ന് തത്കാലം ഉപേക്ഷിച്ച ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബില്ലും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
*വേജസ് കോഡ് ബില്ലിന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. നടപ്പുസമ്മേളനത്തിൽ അത് പാസാക്കും.
*തൊഴിൽനിയമങ്ങൾ കൊണ്ടുവരുമ്പോൾ ട്രേഡ് യൂണിനുകളുമായി ചർച്ച നടത്തണമെന്ന് ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ്. അധ്യക്ഷൻ സജി നാരായണൻ ആവശ്യപ്പെട്ടു.
*വിദേശനിക്ഷേപനയം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കൽ, മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കാവുന്ന നിർദേശങ്ങൾ, ബാങ്കുകളുടെ ലയനം, ഒരു രാജ്യം ഒരു ഗ്രിഡ് വൈദ്യുതിമേഖലയിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതം, സാഗർമാല പദ്ധതിയുടെ പ്രശ്നങ്ങൾ, ഇടയ്ക്കിടെയുണ്ടാകുന്ന പെട്രോൾ, ഡീസൽ വിലവർധന എന്നിവ സംബന്ധിച്ചും ചർച്ച നടത്തണം.