ന്യൂഡൽഹി: കേന്ദ്രനികുതിവിഹിതമായി നടപ്പുവർഷം കേരളത്തിനു വകയിരുത്തിയിട്ടുള്ളത് 20,228.33 കോടി രൂപ. കഴിഞ്ഞവർഷത്തെ വിഹിതം 19,038.17 കോടി രൂപയായിരുന്നു. ഇത്തവണ 1190.16 കോടി രൂപ അധികം കിട്ടും.
കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതിച്ചുങ്കം 45 ശതമാനമുള്ളത് 70 ശതമാനമാക്കാനുള്ള ശുപാർശ കേരളത്തിനു ഗുണകരമാവും. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ ഫാക്ടിന് ഇത്തവണ തുകയൊന്നുമില്ല. ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡിനു കഴിഞ്ഞ ബജറ്റിൽ 27.90 കോടി നൽകിയെങ്കിൽ ഇത്തവണ ഒന്നുമില്ല. കഴിഞ്ഞവർഷം മുതൽ കൊച്ചി മെട്രോയ്ക്കു പ്രത്യേകമായി തുക അനുവദിക്കുന്നുമില്ല.
വിവിധ സ്ഥാപനങ്ങൾക്കുള്ള ബജറ്റു വിഹിതം (ബ്രാക്കറ്റിൽ 2018-19ലെ തുക)
കൊച്ചിൻ പോർട്ട് ട്രസ്റ്റ്: 46.71 കോടി (67.41 കോടി)
കൊച്ചിൻ കപ്പൽശാല : 660 കോടി (495 കോടി )
ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ 25 സ്വയംഭരണസ്ഥാപനങ്ങൾ: 1182.70 കോടി (1162.50 കോടി )
എച്ച്.എം.ടി: ഒരു ലക്ഷം.
തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 20 കോടി (13.50 കോടി)
കായംകുളം ഉൾപ്പെടെയുള്ള എൻ.ടി.പി.സി. താപനിലയങ്ങൾ: 20000 കോടി (22300 കോടി)
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി അടക്കം 16 സ്വയംഭരണ സ്ഥാപനങ്ങൾ: 761.86 കോടി (749.68 കോടി)
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി : 80 കോടി (75 കോടി )
തിരുവനന്തപുരത്തേതുൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഫോർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനങ്ങൾ (ഐസർ): 899.22 കോടി (650.40 കോടി)
വി.എസ്.എസ്.സി, എൽ.പി.എസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ :8407.59 (6992.60 കോടി)
പാലക്കാട്ടേതുൾപ്പെടെയുള്ള ഐ.ഐ.ടികളുടെ വികസനം: 6409.95 കോടി (5714.70 കോടി)
കോഴിക്കോട്ടേതടക്കമുള്ള ഐ.ഐ.എമ്മുകളുടെ വികസനം: 44.53 കോടി
കൊച്ചി മെട്രോ ഉൾപ്പെടെ വിവിധ നഗരങ്ങളിലെ മെട്രോ പദ്ധതികൾ: 17713.93 കോടി (14,864.60 കോടി).
ബോർഡുകൾ
കയർ വികാസ് യോജന: 70.50 കോടി (75.3 കോടി)
കയർ ഉദ്യമി യോജന: രണ്ടു കോടി (10 കോടി )
കയർ ബോർഡ്: നാലു കോടി (മൂന്നു കോടി)
റബ്ബർ ബോർഡ്: 170 കോടി (172.22 കോടി)
തേയില ബോർഡ്: 150 കോടി (160.20 കോടി )
കോഫി ബോർഡ്: 200 കോടി (175.25 കോടി)
സുഗന്ധവ്യഞ്ജനബോർഡ്: 100 കോടി (90.93 കോടി)
കശുവണ്ടി കയറ്റുമതി പ്രൊമോഷൻ കൗൺസിൽ: ഒരു കോടി (ഒരു കോടി )
കൊച്ചി സമുദ്രോത്പന്നക്കയറ്റുമതി വികസന അതോറിറ്റി: 90 കോടി (100 കോടി)