ന്യൂഡൽഹി: ഡൽഹിയിൽ പടർന്നതും സ്ഥിതിഗതികൾ രൂക്ഷമാക്കിയതും കൊറോണ രോഗാണുവിന്റെ യു.കെ. വകഭേദമായിരിക്കാമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ സുജിത് സിങ്. വെള്ളിയാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിലും ഡൽഹിയിലും യു.കെ. വകഭേദത്തിന്റെ വ്യാപനം ദൃശ്യമാകുന്നുണ്ട്. ബി.1.671 വകഭേദം അഥവാ ഡബിൾ മ്യൂട്ടന്റ് സ്‌ട്രെയിൻ, യു.കെ. വകഭേദം എന്നിങ്ങനെ രണ്ടുതരം രോഗാണുക്കളെയാണ് കണ്ടെത്തിയിരിക്കുന്നത്.

മാർച്ച് രണ്ടാം വാരം ശേഖരിച്ച സാംപിളുകളിൽ 26 ശതമാനം യു.കെ. വകഭേദം കണ്ടെത്താൻ കഴിഞ്ഞു. മാർച്ച് അവസാന വാരമായപ്പോഴേക്ക് 50 ശതമാനമായി സാന്നിധ്യം. ഡൽഹിയിലെ ഈ ഗുരുതരാവസ്ഥയ്ക്ക് പിന്നിൽ ഈ വകഭേദമാണെന്ന് മനസ്സിലാക്കാമെന്നും സുർജിത് സിങ് പറഞ്ഞു.

Content Highlights: UK Strain Driving Covid Surge In Delhi, Reveals Data