ഹൈദരാബാദ്: തെലങ്കാനയിലെ വികാരബാദ് ജില്ലയിൽ പരിശീലനവിമാനം തകർന്ന്‌ വനിതയടക്കം രണ്ട് ട്രെയിനി പൈലറ്റുകൾ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നത്.

അതിനിടെ, മഹാരാഷ്ട്രയിലെ ഷിർപുരിലെ ഫ്ലയിങ് അക്കാദമിയിൽ വെള്ളിയാഴ്ച പരിശീലക വിമാനം തകർന്ന സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.) അന്വേഷണം പ്രഖ്യാപിച്ചു. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി അദ്‌ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

Content Highlights: Two pilots were killed after a trainer aircraft crashed in Vikarabad district of Telangana